ഡ്രൈവിംഗ് ടെസ്റ്റ്‌ പേടിസ്വപ്നമായ സുഹൃത്തുക്കളോട്

ഡ്രൈവിംഗ് ടെസ്റ്റ്‌  പേടിസ്വപ്നമായ  സുഹൃത്തുക്കളോട് 


1.നല്ല  ഡ്രൈവർമാരായ ആളുകൾക്ക് പോലും  ഡ്രൈവിംഗ് ടെസ്റ്റ്‌  പേടിസ്വപ്നമാണ് എന്ന കാര്യം തിരിച്ചറിയുക

2.കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്തപ്പെടുന്നത് പലപ്പോഴും മാനസിക പിരിമുറുക്കം കൂട്ടുന്ന സാഹചര്യങ്ങളിൽ ആണ് .

 മാനസിക  പിരിമുറുക്കം -കാരണങ്ങൾ

(എ ) നിരവധി ആളുകളുടെ സാന്നിദ്ധ്യം

(ബി ) പരിശീലനത്തിന്റെ കുറവ്

(സി ) നിരന്തരം നിരീക്ഷിക്കപ്പെടുന്നു എന്ന തോന്നൽ

(ഡി) സഭാകമ്പം

(ഇ )  ഊഴം കാത്തുള്ള നില്പ് ,അതു കാരണമുള്ള ശാരീരിക അവശത
(എഫ് ) ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം യഥാസമയം കിട്ടാത്ത അവസ്ഥ

( ഇ ) തോറ്റാൽ നാണക്കേടാണ് ,കളിയാക്കപ്പെടും എന്ന തോന്നൽ

( ജി ) ടെസ്റ്റിന്റെ വിവിധ ഘട്ടങ്ങളെ ക്കുറിച്ചുള്ള അറിവില്ലായമ യും                         ആകാംക്ഷയും

(എച് ) ചില  ഡ്രൈവിംഗ് സ്കൂൾ  അദ്ധ്യാപകരുടെ ശരിയായ   ഇടപെടലിന്റെ കുറവ്

മാനസിക പിരിമുറുക്കം -ഇല്ലാതാക്കാനുള്ള ചില മാർഗങ്ങൾ  

1. ഡ്രൈവിംഗ്  സ്കൂൾ വണ്ടിയിൽ നല്ല പോലെ പരിശീലിക്കുക .


(എ)     .  ടെസ്റ്റ്‌  ഗ്രൗണ്ടിൽ തലേ ദിവസം നേരത്തെ വന്നു സമീപത്തെ  ഡ്രൈവിംഗ്                   സ്കൂൾ വണ്ടിയിൽ  ഡ്രൈവ് ചെയ്തു  H എഴുതി നോക്കാം                                              .അടയാളങ്ങൾ              തിരിച്ചറിഞ്ഞു വെക്കാം .

(ബി.)          ടെസ്റ്റ്‌ ദിവസം  കാലത്ത്  H ഗ്രൗണ്ടിൽ  പോയി (ഡ്രൈവ് ചെയ്യുന്നതിന് പകരം) അതെ ദിശയിൽ പുറകിലോട്ടു         നടന്നു പുറകിലോട്ടുതിരിഞ്ഞു നോക്കി  ,അടയാളങ്ങളുടെ സ്ഥാനം         കണ്ടു ശീലിക്കുക ,അപ്പോൾ വേണ്ടുന്ന സ്റ്റീരിങ്ങ് ചലനങ്ങൾ        ക്രമത്തിൽ ഓർത്തു വെക്കുക.. ഇതൊക്കെ നല്ല പ്രകടനത്തിന്    ഉപകരിക്കും

 (സി ) . റോഡ്‌ ടെസ്റ്റ്‌ നുള്ള മേഖല ഏതാണെന്ന് മനസ്സിലാക്കി ആ വഴിയെ പല തവണ എല്ലാ ഗിയറിലും വണ്ടി ഡ്രൈവ് ചെയ്തു ശീലിക്കുക .നിർത്താനും പോകാനും ,തിരിയാനുമുള്ള സിഗ്നലുകൾ കൈ ഉപയോഗിച്ച് കാണിച്ചു ശീലിക്കുക .

(ഡി )  ടെസ്റ്റ്‌ദിവസം ഡ്രൈവിംഗ്  സ്കൂൾ വണ്ടിയിൽ  കുറച്ചു ദൂരമെങ്കിലും നാലു ഗിയറിലും ഡ്രൈവ് ചെയ്തുനോക്കുക

( ഇ )  ടെസ്റ്റി നു  കുറച്ചു ദിവസം മുമ്പ് തന്നെ  സ്വന്തമായി വണ്ടി വാങ്ങി  L ബോർഡ്‌ വെച്ച്  ഡ്രൈവിംഗ് അറിയാവുന്നവരെ കൂടെ ഇരുത്തി  ഡ്രൈവിംഗ് പരിശീലനം നടത്തുക ( മാരുതി 800 തന്നെ യാ വുന്നതാണ് ഏറ്റവും നല്ലത് .പഴയതായാ ലും മതി .ആൾടോ മോഡലും പരിശീലനത്തിന് ഉപകരിക്കും .)



(2.) ടെസ്റ്റ് ന് വന്നു ചേർന്ന ആളുകളെ നിരീക്ഷിക്കുകയും അവരുടെ പ്രതികരണങ്ങൾ പഠിക്കുകയും അത്യവശ്യ സഹായങ്ങൾ ചെയ്തും മറ്റുള്ളവർ ഡ്രൈവ് ചെയ്യുന്നത് കണ്ടു   മനസ്സിൽ വിവിധഘട്ടങ്ങൾ ആലോചിച്ചും സ്വന്തം ഊഴം വരുന്നത് വരെ സമയം ഉപയോഗപ്രദമായി ചിലവഴിക്കുക .വല്ലതും വായിക്കുകയും ആകാം .

(3). പതിവിൽ കവിഞ്ഞ അസ്വസ്ഥതാ സൂചനകൾ  അനുഭവപ്പെട്ടു തുടങ്ങിയാൽ അവ  നമ്മളെ  കീഴടക്കുന്നതിനു  മുമ്പ് തുടരെ  സാന്ത്വന തന്ത്രങ്ങൾ (താഴെ വിശദീകരിക്കാം )ഉപയോഗിക്കുക .

4.ആവശ്യത്തിന് കുടിവെള്ളം കരുതുകയും  ഉപയൊഗിക്കുകയും ചെയ്യുക .

5.റ്റെസ്റ്റിനു അരമണിക്കൂർ മുമ്പ്‌ എങ്കിലുമായി വൈറ്റമിൻ അടങ്ങിയ ഭക്ഷണം കഴിച്ചിരിക്കണം .പഴങ്ങൾ ഉൾപ്പെടുത്തിയാൽ നന്ന് .പ്രത്യേകിച്ചും ഏത്തപ്പഴം .ഇതിലടങ്ങിയ വിറ്റാമിൻ ബി എന്ന ഘടകം സെരടോനിൻ എന്ന ഹോർമോണ്‍ ശ രീരത്തിൽ  ഉൽപാ ദി പ്പിക്കുകയും  ടെൻഷൻ കുറക്കാൻ സഹായിക്കുക യും ചെയ്യും  .എന്നാൽ അമിത ഭക്ഷണം അരുത് .

6. ടെസ്റ്റിനു പോകുന്ന വിവരം അടുത്ത ആളുകളോട്പോലും പറയാതിരിക്കുക

7. ടെസ്റ്റിനുള്ള  സമയത്തിനും അര മണിക്കൂർ  നേരത്തെ എത്തുക

8. മദ്യ പാനമോ മയക്കു മരുന്നുകളോ ഉപയോഗിക്കരുത് .

സാന്ത്വന തന്ത്രങ്ങൾ -

1. )    വാ തുറന്നു ശ്വാസകോശം നിറയെ വായു ഉള്ളിലോട്ട്‌ ശ്വസിച്ചു 10              സെക്കന്റിലധികം കാത്തു നിൽകുക .ആ സമയത്ത്  അടി തൊട്ട് മുടി വരെയുള്ള ശരീരപേശികളെ  കുറിച്ച് അഭിമാനപൂർവം മനസ്സിൽ പറയുക .ഉദാ -എൻറെ കാലിന്റെ മസിൽ ,.........എന്നിങ്ങനെ മുകളിലോട്ട് .
2 .)   10 സെക്കന്റിനു ശേഷം ദീർഘമായി പതുക്കെ  മൂക്കിലൂടെ നിശ്വസിക്കുക .നിങ്ങളുടെ എല്ലാ പരിഭ്രമവും കുറഞ്ഞിരിക്കും .

ഇത് പലതവണ ആവർത്തിക്കുക .ഭയം കുറയുന്നത് വരെ .

അസ്വസ്ഥതകൾ വീണ്ടും തോന്നുമ്പോൾ ഉടൻ  വീണ്ടും ശ്വസന വ്യായാമം ചെയ്തു തുടങ്ങുക .

കടപ്പാട്-Steve Pavilanis steve@alifelessanxious.com ;
http://www.alifelessanxious.com/

3.)എനിക്കിത് കഴിയും എന്ന് സ്വയം പറയുക .മുൻകാല വിജയങ്ങളെ കുറിച്ച് ആലോചിക്കുക


 4 ) ടെസ്റ്റ്‌  സമയത്ത് എങ്ങിനെ ഡ്രൈവ്  ചെയ്യണമെന്ന് സ്വയം പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്ന വിധത്തിൽ മനസ്സിൽ സംസാരിച്ചു കൊണ്ട് ഡ്രൈവ് ചെയ്യുക .
****************************************************************************

വിജയാശംസകൾ !

നിങ്ങളുടെ നിർദേശങ്ങളും അനുഭവക്കുറി പ്പുകളും അയച്ചു തരിക .

ടെസ്റ്റ്‌  ജയിക്കാൻ വിഷമിക്കുന്ന ഒരാൾക്കെങ്കിലും ഉപകരിക്കട്ടെ .

വിലാസം -seakeyare@gmail.com


No comments:

Post a Comment