Sunday, August 31, 2014

എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ അനുഭവങ്ങൾ

എന്റെ ഡ്രൈവിംഗ്  ടെസ്റ്റ്‌  അനുഭവങ്ങൾ( ....8.2014,കാഞ്ഞിരങ്ങാട് ,തളിപ്പറമ്പ് )

1.) രാവിലെ 5.45  നു  ചെറുപുഴ ഡ്രൈവിംഗ് സ്കൂൾ  പരിസരത്ത്  എത്തി .6 മണിക്ക് വരാൻ  പറഞ്ഞതാണ്‌ . സാർ  എത്തുമ്പോൾ  6.15 .കാഞ്ഞിരങ്ങാട് ടെസ്റ്റ്‌  ഗ്രൌണ്ടിലേക്ക് പുറപ്പെട്ടത്‌ 6.25  ന് .എത്തിയത് 7.10 ന് .

2. ) ഡ്രൈവിംഗ് സ്കൂൾ സാർ എൻറെ പേപ്പർ  എടുത്തു  തന്നു .

3. ) പേപ്പർ  ഒന്നാം ഷെഡിലെ  ക്ലാർക്ക് സാറിനെ കാണിച്ചു  നമ്പർ വാങ്ങിക്കൽ             ആദ്യ  ചടങ്ങ് .
     കിട്ടിയത് ടോക്കണ്‍ നമ്പർ 103.ഒരു ദിവസം 120 പേർക്ക് മാത്രമേ ടോക്കനുള്ളൂ .

4 .പേപ്പറിൽ  പലയിടത്ത്  അപേക്ഷകന്റെ ഒപ്പിടീക്കൽ  അടുത്ത ചടങ്ങ്
5 . പെട്ടിക്കടയിൽ  നിന്നും കവർ  വാങ്ങിക്കൽ  അടുത്ത സ്റ്റെപ് .40 രൂപ സ്റ്റാമ്പ്‌          ഒട്ടിച്ച ലോങ്ങ്‌ കവറിനു പെട്ടി ക്കടക്കാരൻ  വാങ്ങിയത്  50 രൂപ .                               (പരമാവധി      2  രൂപാ വിലയുള്ള കവറിന്നു അധിക ലാഭം 10 രൂപാ )


6.  ഇനി ചായ ആകാം .വേണമെങ്കിൽ  ടോയിലറ്റ് ഉപയോഗിക്കാം .
   ( ടെസ്റ്റ്‌  സെന്ററിൽ ടോയിലറ്റ് നല്ല വൃത്തിയുണ്ട് )

7.  ഇനി വേണമെങ്കില്‍ H   ട്രാക്കിലെ അടയാളങ്ങള്‍ കണ്ടു പഠിക്കാം.

8.   7.45 നു ഇന്‍സ്പെക്ടര്‍ യൂനിഫോമിൽ(  യൂനിഫോർമിന്റെ ഗമ  ഒന്നു വേറെ      തന്നെ.) ഒന്നാം ഷെഡില്‍ എത്തി ഇരുന്നു.
   .ഇനി രണ്ടാംഷെഡില്‍  ഒരു ഓഫിസര്‍ ഇരിക്കും.
    20 പേര്‍ വീതം അദ്ദേഹത്തെ കാണാന്‍വരിയായി നില്കണം.

  അദ്ദേഹം രേഖകളും ഫോട്ടോയും സൂക്ഷ്മ പരിശോധന ചെയ്യും.
  ഒരിടത്ത് നിങ്ങളുടെ ഒപ്പ് വാങ്ങിക്കും .
   ഒപ്പ് വാങ്ങി പേപ്പറുമായി ഒന്നാം ഷെഡില്‍ വന്നു  H ന്‍റെ ക്യു  വില്‍  ( ബൈക്ക്   ലൈസെന്സിനു 8 വരക്കാൻ വേറെ Q ഉണ്ട് )     നില്കണം. മ റ്റുള്ളവര്‍ ഊഴം    കാത്തു ഒന്നാം ഷെഡില്‍ കാത്തു നില്കണം.

    ടെസ്റ്റ്‌ സെന്ററിൽ H വരക്കുന്നതും 8 വരക്കുന്നതും ചിലർ പകുതി വരക്കാതെ       പോകുന്നതും ചിലർ എല്ലാ കമ്പികളും ഒടിക്കാൻ ശ്രമിക്കുന്നതും ഗംഭീര                  കാഴ്ചകൾ ആണ് .
സ്വർണാഭരണ വിഭൂഷകൾ അണിഞ്ഞു (വളകൾ  ,കട്ടി മോതിരം ,മാല  ഒരു അമ്പത്  പവൻ  കാണും-സ്ത്രീകൾ ഇനി മത്സരിച്ചിട്ട് കാര്യമില്ല ! )  ജ്വല്ലറിയുടെ പരസ്യം പോലെ ഗ്രൗണ്ടിൽ വിളങ്ങിയ ഒരു വിചിത്ര ജീവി ഊഴം  കാത്തു നിന്ന ഞങ്ങളുടെ ടെൻഷൻ അയക്കാൻ  ഏ റെ  സഹായിച്ചു .എത്ര  അന്തസ്സുള്ള  ജീവിതം !( അതു ഒരു   വീര പുരുഷ കേരള സിംഗം ആണെന്ന് പിന്നീട് മനസ്സിലായി .)


9.   12.30 ന് എന്‍റെ ഊഴം വരുന്നത് വരെ  നിന്നു.അഞ്ചെട്ടു പേര്‍ക്ക് വേണമെങ്കില്‍ ഷെഡിന്റെ വേലിയില്‍ ഇരിക്കാം.പക്ഷേ ക്യു  വില്‍ ആയിരിക്കില്ല.മാത്രമല്ല അവിടെ ചെറുപ്പക്കാര്‍ നേരത്തെ സ്ഥാനം കൈപ്പറ്റിയിട്ടുമുണ്ട്. 51 കാരനായ ഞാന്‍ നില്‍കേണ്ടി വന്നത് അഞ്ചു മണിക്കൂറിലധികം.

10.എന്‍റെ ഊഴം എത്താറായി എന്നു തോന്നുമ്പോള്‍ ഭയം തോന്നി തുടങ്ങി.പരിഹാരമായി ശ്വസന തന്ത്രം ഉപയോഗിച്ച് തുടങ്ങി.

11.തൊട്ടു മുമ്പില്‍ നിന്ന പതിനെട്ടുകാരന്‍ പറഞ്ഞു- സാറേ എനിക്ക് ദേഹം വിറക്കുന്നു.ഞാന്‍ അവനെ സമാധാനിപ്പിച്ചു ശ്വസന  തന്ത്രം പരിശീലിപ്പിച്ചു.അവനു അത് ഗുണകരമായി എന്നു തോന്നി .

12. H ടെസ്റ്റിന് സ്വന്തം ഡ്രൈവിംഗ് സ്കൂൾ വണ്ടി തന്നെ ഉപയോഗിക്കാം.

13. q വില്‍ 106 ആമനായി ഒന്നാം ഷെഡില്‍ യൂണിഫോമിട്ടഇന്‍സ്പെക്ടറുടെ കയ്യില്‍ പേപ്പര്‍ കൊടുത്തു.അദ്ദേഹം അത് വാങ്ങി മടക്കി വെച്ചു.തൊട്ടു മുമ്പില്‍ പോയ ആള്‍ പോയ ദിശയില്‍ ഞാനും H ട്രാക്കിന്‍റെ പുറകില്‍ പോയി ഊഴം കാത്തു നിന്നു.

14. H എഴുതി . യൂണിഫോമിട്ടഇന്‍സ്പെക്ടറുടെ തിരുമുമ്പില്‍ നിന്നും പേപ്പര്‍ എടുത്തു.എല്ലാവരുംനേരത്തെ ചെയ്യേന്നത് കണ്ട പോലെ എല്ലാ പേജും മറിച്ചു നോക്കി.ഫോട്ടോയുള്ള പേജില്‍ ആ രഹസ്യം കണ്ടു പിടിച്ചു.പാർട്ട്‌ 1 പാസ്ഡ് .

15 .ഡ്രൈവിംഗ് സ്കൂൾ സാർന്റെയടുത്ത്  പോയി നന്ദി പറഞ്ഞു .ഇനി റോഡ്‌ ടെസ്റ്റ് .നില്ക് .നിങളെ വിളിക്കും .അദ്ദേഹം പറഞ്ഞു .
16 .റോഡ്‌  ടെസ്റ്റിൽ ഡ്രൈവിംഗ് സ്കൂൾ വണ്ടികൾ വരി വരിയായി ഹൈവേ യിലൂടെ മുന്നോട്ടു പോകും .ഇന്‍സ്പെക്ടര്‍  വണ്ടി മാറി മാറി ക്കയറി  ഓരോ വണ്ടിയിലേയും അപേക്ഷകരെ  കൊണ്ടും ഡ്രൈ വ് ചെയ്യിക്കും .ആദ്യം ഏറ്റവും മു ന്നിലെ വണ്ടി ,പിന്നെ ഓരോന്നായി പുറകിലോട്ട് .അങ്ങിനെ വണ്ടികളുടെ ഒരു കോണ്‍  വോയ് നിര കാണാം .

17 .ഏറ്റവും  പുറകിലത്തെ വണ്ടികളിൽ ഒന്നിലാണ് എനിക്ക് ഇടം കിട്ടിയത് .അതിൽ ഡ്രൈവ് ചെയ്യാൻ ആദ്യമേ അവസരം തന്നത് കൊണ്ട് ഇന്‍സ്പെക്ടര്‍ വന്നപ്പോൾ കൂളായി വണ്ടി എടുക്കാൻ പറ്റി .
18 .ഇന്‍സ്പെക്ടര്‍ വണ്ടിയിൽ ഇരുന്നു .പേപ്പർ നിവർത്തി പിടിച്ചു കൊടുക്കണം .കൊടുത്തു .ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു .ഡോർ അടച്ചു .സീറ്റ് ബെൽറ്റ്‌ ഇട്ടു .മിറർ സെറ്റ്  ചെയ്തു .ബ്രയിക്കിൽ കാൽ അമർത്തി .ഹാൻഡ്‌ ബ്രൈക്ക് എടുത്തു .വണ്ടി എടുക്കട്ടെ എന്നു ചോദിച്ചു .ആന്ഗ്യ ഭാഷയിൽ അനുമതി .ഞാൻ കൈ പുറത്തേക്കിട്ടു സിഗ്നൽ കാണിച്ചു.വണ്ടി എടുത്തു .

2 മിനിട്ട് ഡ്രൈവ് .ടോപ്‌   ഗിയറിൽ  എത്തി യപ്പോൾ പൂവം ടൌണ്‍ .തേർഡ് ഗിയറിൽ ടൌണ്‍ കടന്നു .ഉടൻ നിർത്താൻ പറഞ്ഞു .അടുത്തയാളിന്റെ ടേണ്‍ .

19) .    അയാൾ എത്ര ശ്രമിച്ചിട്ടും വണ്ടി നീങ്ങുന്നില്ല .ഹാൻഡ്‌ ബ്രയിക് എടുത്തിട്ടില്ല .ഞാൻ പാവത്തെ തോണ്ടി വിവരമറിയിക്കാൻ ശ്രമിച്ചു .മൂപ്പർ അറിഞ്ഞ മട്ടില്ല .പിന്നെയും വണ്ടി ഓ ഫായി .അവസാനം ഇന്‍സ്പെക്ടര്‍ മിണ്ടി .ഹാൻഡ്‌ ബ്രയിക് നീക്ക് .പിന്നെ വണ്ടി നീങ്ങി .കുറച്ചധികം അയാളെ കൊണ്ട് എടുപ്പിച്ചു .

.എല്ലാം കഴിഞ്ഞ് ഇന്‍സ്പെക്ടര്‍ പേപ്പറുകൾ  എല്ലാം ഡാഷ്ബോർഡിൽ നിക്ഷേപിച്ച് അടുത്ത വണ്ടിയിലേക്ക് നീങ്ങുമ്പോൾ  ഞാൻ താങ്ക് യു, സർ എന്നു
പറഞ്ഞു. നോ മറുപടി .
ആകാംക്ഷയോടെ പേപ്പറുകൾ എടുത്തു നോക്കി .രണ്ടിടത്ത് വയലറ്റ് മഷിയിൽ P d എന്നു എഴുതിക്കണ്ടു .സന്തോഷം .എല്ലാവരും പാസ്സായി.

20 )  പേപ്പറുകൾ ഡ്രൈവിംഗ് സ്കൂൾ സാർ  രണ്ടാംഷെഡില്‍ ഓഫിസിൽ കൊണ്ടു ചെന്ന് കൊടുത്തു .

21 ) ഡ്രൈവിംഗ് സ്കൂൾ സാർ ഓരോ  അപേക്ഷകൻറെ കയ്യിൽ നിന്നും  ബാക്കി ഫീസ്‌ തുക പിരിച്ചു  .ഞാൻ ആകെ അടച്ചത് 5000 രൂപാ .രസീറ്റ്‌ ഇല്ല .

22 ) ഡ്രൈവിംഗ് സ്കൂൾ സാറിനു പ്രത്യേകം നന്ദി പറഞ്ഞു.നല്ല പരിശീലനം
ആയിരുന്നു.

23 ) ടെസ്റ്റ്‌ സെന്ററിലെ എല്ലാ ഉദ്യോഗസ്ഥന്മാരുടെയും  പെരുമാറ്റം നല്ലതായിരുന്നു.


ടെസ്റ്റ്‌   കുറച്ചു കൂടി  നീതിപൂര്‍വമാകാനുള്ള നിര്‍ദേശങ്ങള്‍

1.      അപേക്ഷകര്‍ നിരവധി മണിക്കൂറുകള്‍ q വില്‍ നില്‍ക്കേണ്ടി വരുന്നത്                   ഒഴിവാക്കാന്‍ ( റെയില്‍വേസ്റ്റേഷനില്‍ ചെയ്യുന്നതു പോലെ) ധാരാളം                        സ്ഥിരംസീറ്റുകള്‍ ക്രമീകരിക്കണം.
2.       പ്രായകൂടുതല്‍(40 ല്‍ കൂടുതല്‍ )  ഉള്ളവര്‍ക്ക് നേരത്തെ അവസരം                             കൊടുക്കണം.അല്ലെങ്കില്‍ അവരുടെ സൗകര്യം അനുസരിച്ച് ഉള്ള                               സമയം നല്‍കണം.(ഓപ്ഷൻ )
 
3    അപേക്ഷകര്‍കുള്ള നിര്‍ദേശങ്ങള്‍, token നമ്പര്‍,റിസല്‍റ്റ്‌ എന്നിവ മൈക്കില്‍           അനൌന്‍സ്  ചെയ്യണം

4 .   കുടിവെള്ളം ലഭ്യമാക്കണം.

5.   വാങ്ങിയ പണത്തിനുള്ള രസീറ്റ് അപേക്ഷകനു നൽകൽ  സ്കൂളിലും ടെസ്റ്റ്‌ സെന്ററിലും    നിർബന്ധമാക്കണം .

6.    പ്രഥമ ശുശ്രൂഷ സൗകര്യം ടെസ്റ്റ്‌ സെന്ററിൽ ലഭ്യമായിരിക്കണം .


`

No comments:

Post a Comment