Monday, July 21, 2014

PRACTISE H TEST IN KERALA (H കൈകാര്യം ചെയ്യുന്ന വിധം)

H ഇടത്തെ പകുതി കൈകാര്യം ചെയ്യുന്ന വിധം
1.H റോഡിന്‍റെ മദ്ധ്യഭാഗത്തൂടെ നേരെ മുന്നോട്ടു പോയി കമ്പിക ള്‍ കഴിഞ്ഞു നിര്‍ത്തിറിവേര്‍സ് ഗിയറി ല്‍ റെഡിയാവുക.വണ്ടി
പതുക്കെപതുക്കെ ക്ലച്ചി ല്‍ വലത്തേജനാലയിലൂടെ കമ്പിക ള്‍ നോക്കി നേരെ പുറകിലോട്ടു നീക്കുക

2. രണ്ടാമത്തെ കമ്പിക്കു  നേരെ അതിനു ഒരടി മുമ്പ് വരെയുള്ള അടയാളത്തിനു നേരെ പിന്‍ടയ ര്‍ വന്നാ ല്‍ മുഴുവനായിവലത്തോട്ട്തിരിച്ചു  ഇടതു നോക്കുക. വേഗത കൂടാതെ പതുക്കെപതുക്കെ ക്ലച്ചി  ല്‍ നേരെ പുറകിലോട്ടു നീക്കുക (അടുത്ത സ്റ്റെപ്പ്-മുന്‍ഡോറിനു നേരെ ഒന്നാം കമ്പി-അപ്പോള്‍ ഇടത്തോട്ട് പെട്ടെന്ന്  രണ്ടുതവണ തിരിച്ചു വീല്‍ നേരെയാക്കണം)
3.മുന്‍ഡോറിനു നേരെ ഒന്നാം കമ്പി-അപ്പോള്‍ സ്ടിയരിങ്ങില്‍ നോക്കികൊണ്ട്‌ ഇടത്തോട്ട് പെട്ടെന്ന്  രണ്ടുതവണ തിരിച്ചു വീല്‍ നേരെയാക്കണം.എന്നിട്ട് ഇടത്തോട്ട് നോക്കി പതുക്കെ പുറകിലോട്ടു നീക്കം (അടുത്ത സ്റ്റെപ്പ്-ഇടതു ഭാഗത്ത്‌ കാറിനുള്ളിലൂടെ പിന്നില്‍നിന്നുംആദ്യജനാലയിലൂടെ രണ്ടാംകമ്പി കാണുക-അപ്പോള്‍ ഇടത്തോട്ട് പെട്ടെന്ന്  മുഴുവനായി തിരിച്ചു വലത്ത് നോക്കണം)
4.ഇടതു ഭാഗത്ത്‌ കാറിനുള്ളിലൂടെ പിന്നില്‍നിന്നും ആദ്യജനാലയിലൂടെ നാലാം കമ്പി കാണുക- അപ്പോള്‍ ഇടത്തോട്ട് പെട്ടെന്ന്  മുഴുവനായി തിരിച്ചു വലത്ത്  ജനാലയിലൂടെ നോക്കണം(അടുത്ത സ്റ്റെപ്പ്- വലത്തേ നാലാം കമ്പി കണ്ടുതുടങ്ങി വണ്ടി കമ്പികള്‍ക്ക്‌ സമാന്തരമായാല്‍ ഉട ന്‍ സ്ടിയറിന്ഗ് നോക്കിവലത്തോട്ടു രണ്ടു തവണ തിരിച്ചു വീ ല്‍ നേരെയാക്കണം,നേരെ പുറകിലോട്ടു അവസാന കമ്പിയും കഴിഞ്ഞു നിര്‍ത്തണം )
5. വലത്തേ നാലാം കമ്പി കണ്ടുതുടങ്ങിയാ ല്‍വണ്ടിയുടെ പിന്‍ഭാഗംമുന്ഭാഗതിന്റെ അതേ അകലത്തില്‍ വന്നാ ല്‍( വണ്ടി നാലാം കംബിനിരക്കു സമാന്തരം ആയാല്‍) ഉട ന്‍ സ്ടിയറിന്ഗ് നോക്കികൊണ്ട്‌ വലത്തോട്ടു രണ്ടു തവണ തിരിച്ചു വീ ല്‍ നേരെയാക്കണം,നേരെ പുറകിലോട്ടു പതുക്കെ നീക്കിഅവസാന കമ്പിയും കഴിഞ്ഞു നിര്‍ത്തണം




H വലത്തേ പകുതി കൈകാര്യം ചെയ്യുന്ന വിധം.
1.റോഡിന്‍റെ മദ്ധ്യഭാഗത്തൂടെ നേരെ മുന്നോട്ടു പോയി കമ്പിക ള്‍ കഴിഞ്ഞു നിര്‍ത്തിറിവേര്‍സ് ഗിയറി ല്‍ റെഡിയാവുക.വണ്ടി
പതുക്കെപതുക്കെ ക്ലച്ചി ല്‍ ഇടത്തേ കമ്പിക ള്‍ കാറിനുള്ളിലൂടെ നോക്കി നേരെ പുറകിലോട്ടു നീക്കുക
2. കാറിനുള്ളിലൂടെ രണ്ടാമത്തെ കമ്പി പിന്നില്‍നിന്നും ആദ്യത്തെ ജനാലയിലൂടെ കണ്ടുതുടങ്ങിയാല്‍ സ്ടിയറിന്ഗ്  മുഴുവനായി ഇടത്തോട്ട്തിരിച്ചു  വലത്തുവശത്തു നോക്കുക. വേഗത കൂടാതെ പതുക്കെപതുക്കെ ക്ലച്ചി ല്‍ നേരെ പുറകിലോട്ടു നീക്കുക തല വെളിയിലിട്ടു വലത്തുവശത്തു നോക്കുക (അടുത്ത സ്റ്റെപ്പ്- അടയാളം കഴിഞ്ഞുള്ള വലത്തേ രണ്ടാം കമ്പി കണ്ടു തുടങ്ങിയാ ല്‍-ഉടന്‍ സ്ടിയരിംഗ് വലത്തോട്ട് പെട്ടെന്ന്   രണ്ടുതവണ തിരിച്ചു വീല്‍ നേരെയാക്കണം)
3. മുന്‍ഡോറിനു നേരെ വലത്തേ ഒന്നാം കമ്പി-അപ്പോള്‍ സ്ടിയരിംഗ് വലത്തോട്ട് പെട്ടെന്ന്  രണ്ടുതവണ തിരിച്ചു വീല്‍ നേരെയാക്കണം. വലത്തേജനാലയിലൂടെ കമ്പിക ള്‍ നോക്കി പുറകിലോട്ടു (അടുത്ത സ്റ്റെപ്പ്- വലത്തേ പിന്‍ടയ ര്‍ രണ്ടാമത്തെ കമ്പിക്കു  ഒരടി മുമ്പ് വരെയുള്ള അടയാളത്തിന് നേരെ എത്തിയാല്‍ അപ്പോള്‍ വലത്തോട്ട് പെട്ടെന്ന്  മുഴുവനായി തിരിച്ചു ഇടത് ഭാഗത്ത്‌ നോക്കണം)
4. - വലത്തേ പിന്‍ടയ ര്‍ രണ്ടാമത്തെ കമ്പിക്കു  ഒരടി മുമ്പ് വരെയുള്ള അടയാളത്തിന് നേരെ എത്തിയാല്‍ അപ്പോള്‍ വലത്തോട്ട് പെട്ടെന്ന്  മുഴുവനായി തിരിച്ചു ഇടത് ഭാഗത്ത്‌ നോക്കണം (അടുത്ത സ്റ്റെപ്പ്- ഇടതു ഭാഗത്ത്‌ ആദ്യജനാലയിലൂടെ നേരെ രണ്ടാം കമ്പി കാണുക-വണ്ടി കമ്പിനിരക്കു സമാന്തര മാകുന്നത് വരെ കാത്തു , ഇടത്തോട്ട് പെട്ടെന്ന് സ്ടിയരിങ്ങി ല്‍ നോക്കികൊണ്ട് അത് രണ്ടു തവണ തിരിച്ചു വീ ല്‍ നേരെയാക്കണം,നേരെ പുറകിലോട്ടു അവസാന കമ്പിയും കഴിഞ്ഞു നിര്‍ത്തണം )
5. ഇടതു ഭാഗത്ത്‌ ആദ്യജനാലയിലൂടെ നേരെ ഒന്നാം കമ്പി കാണുക- അപ്പോള്‍ ഇടത്തോട്ട് പെട്ടെന്ന്  രണ്ടു തവണ തിരിച്ചു വീ ല്‍ നേരെയാക്കണം,നേരെ പുറകിലോട്ടു അവസാന കമ്പിയും കഴിഞ്ഞു നിര്‍ത്തണം
കുറിപ്പ്
1.എങ്ങോട്ട് തിരിക്കണം എന്നുള്ള സംശയം ഡ്രൈവര്‍മാരെ കുഴപ്പത്തിലാക്കാറുണ്ട്.അടയാളത്തിനായി നോക്കിയ ഭാഗത്തേക്കാണ് ഓരോ തവണ യും സ്ടിയരിംഗ് തിരിക്കുന്നത്.
2.വിവിധ സ്കൂളുകള്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ 
കാണാറുണ്ട്.
3. ഡ്രൈവിംഗ് സ്കൂളുകളില്‍ പഠിച്ചു മാത്രമേ മുകളില്‍ കൊടുത്ത രീതികള്‍ പ്രയോഗിക്കാവൂ.
ഈ  വീഡിയോ കാണുക 
IF THERE IS ANY OBJECTION IN USING THIS VIDEO,THE LINK WILL BE WITHDRAWN AT THE EARLIEST.THIS BLOG IS FOR SHARING INFORMATION.,NOT MONETISING.